ഫോക്കസ് സ്കൂളുകള്‍

........ഫോക്കസ് സ്കൂള്‍ വാര്‍ത്തകള്‍.....പെരിയങ്ങാനം ഗവ. എല്‍.പി. സ്കൂളില്‍ സ്കൂള്‍ വികസനത്തിനായി വികസന സെമിനാര്‍ 25-11-2014 .

Monday, 29 September 2014

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗവണ്‍മെന്റ്  സ്കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ കാസറഗോഡ് ജില്ലാകമ്മറ്റി ഉപജില്ലാതല ഗാന്ധിക്വിസ് സംഘടിപ്പിച്ചു. എല്‍. പി. ,യു.പി., എച്ച്. എസ്., എച്ച്. എസ്. എസ്.  വിഭാഗത്തിലെ കുട്ടികള്‍ക്കാണ് മത്സരം നടത്തിയത്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കിട്ടിയവര്‍ക്കായി ജില്ലാതലത്തില്‍ മത്സരം ഒക്ടോബര്‍ മൂന്നാം തീയതി 2 മണിക്ക്  ഗവ. എച്ച്. എസ്. ഹോസ്ദുര്‍ഗ്ഗില്‍ വെച്ച് നടക്കും. ഉപജില്ലാതല ഗാന്ധിക്വിസ്സ് മത്സരചോദ്യങ്ങള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Sunday, 28 September 2014

റബ്ബറിന്റെ വിലയിടിവിനെതിരെ പ്രതിഷേധം

റബ്ബറിന്റെ വിലയിടിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.റബ്ബറിന്റെ വില ക്രമാതീതമായി കുറഞ്ഞത് കേരളത്തിലെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതിനെതിരെ  29-09-2014  ന് ജനങ്ങള്‍ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്ത് ഉപവസിക്കുന്നു. ഉച്ചക്ക് ശേഷം മൂന്ന്  മണിക്ക്  വെള്ളരിക്കുണ്ട് ടൗണിലേക്ക് റാലി നടത്തുന്നു. വ്യാപാരികള്‍ കടയടച്ച് സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ ക്യാമ്പ്

ബളാല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ടില്‍ വെച്ച് ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ വെച്ച് നടന്ന ക്യമ്പ് ബളാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു