ഫോക്കസ് സ്കൂളുകള്‍

........ഫോക്കസ് സ്കൂള്‍ വാര്‍ത്തകള്‍.....പെരിയങ്ങാനം ഗവ. എല്‍.പി. സ്കൂളില്‍ സ്കൂള്‍ വികസനത്തിനായി വികസന സെമിനാര്‍ 25-11-2014 .

Wednesday 8 October 2014

എസ്.എം.സി.യോഗം - ജി.എല്‍.പി.എസ് പെരിയങ്ങാനം


ഫോക്കസ്  സ്കൂള്‍ എന്ന നിലയില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനായി സ്കൂളിലെ എസ്.എം. സി. യോഗം ചേര്‍ന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. എസ്.എം. സി ചെയര്‍മാന്‍ പ്രസന്നകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ബി.ആര്‍.സി ട്രെയിനര്‍ അലോഷ്യസ് ജോര്‍ജ്ജ് ഫോക്കസ് സ്കൂളുകള്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.വിശദമായ ചര്‍ച്ച നടന്നു. എം. പി ,എം.എല്‍. എ എന്നിവരുടെ സൗകര്യാര്‍ത്ഥം തീയതി കണ്ടെത്തി വികസന സെമിനാര്‍ വിളിച്ചു ചേര്‍ക്കുന്നതിനു തീരുമാനിച്ചു
.എച്ച്.എം. ഉസൈമുത്ത് കെ.എം. സ്വാഗതവും ലിസി ടീച്ചര്‍ നന്ദിയും പറഞ്ഞു. എസ്.എം. സി. വൈസ്. പ്രസിഡന്റ് വിക്രമന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.




No comments:

Post a Comment