ഫോക്കസ് സ്കൂളുകള്‍

........ഫോക്കസ് സ്കൂള്‍ വാര്‍ത്തകള്‍.....പെരിയങ്ങാനം ഗവ. എല്‍.പി. സ്കൂളില്‍ സ്കൂള്‍ വികസനത്തിനായി വികസന സെമിനാര്‍ 25-11-2014 .

Friday 7 November 2014

സ്കൂള്‍ വികസന സെമിനാര്‍ സ്വാഗതസംഘം

സര്‍വ്വ ശിക്ഷാ അഭിയാന്‍ ഫോക്കസ് 2015 ന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പിലാക്കുന്ന സ്കൂള്‍ വികസന സെമിനാറിന്റെ ചിറ്റാരിക്കാല്‍ ഉപജ്ജില്ലാതല ഉദ്ഘാടനം പെരിയങ്ങാനം ഗവ. എല്‍. പി സ്കൂള്‍ വെച്ച് നടക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പിനായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ ലക്ഷമണന്‍ ചെയര്‍മാന്‍ ആയി കൊണ്ട് സ്വാഗതസംഘം രൂപീകരിച്ചു. നാടിന്റെ സാംസ്കാരിക കേന്ദ്രമാണ്  വിദ്യാലയം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും കൈകോര്‍ക്കുമ്പോള്‍ സ്കൂളിന് പഴയകാല പ്രൗഢി വീണ്ടെടുക്കാനാവും. ഇത് എല്ലാവരെയും അറിയിച്ച് സ്കൂളില്‍ എല്ലാവരെയും ഒരുമിച്ച് കുട്ടുകയും പഴയകാല ഓര്‍മ്മകളിലേയ്ക്ക് തിരിച്ചെത്തിക്കുകയുംവേണം.
  അതിനുള്ള വേദിയാണ് സ്കൂള്‍ വികസനസെമിനാര്‍.
06-11-2014 വ്യാഴാഴ്ച 2 മണിക്ക് ചേര്‍ന്ന സ്വാഗതസംഘ രൂപികരണ യോഗം പഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. എസ്.എം. സി ചെയര്‍മാന്‍ എം. പി പ്രസന്നകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ഉസൈമുത്ത് കെ. എം. സ്വാഗതവും  അധ്യാപിക ശ്രജയം നന്ദിയും പറഞ്ഞു. ചിറ്റാരിക്കാ ല്‍ ബി.ആര്‍.സി ട്രെയിനര്‍ അലോഷ്യസ് ജോര്‍ജ്ജ് വിശദീകരണം നടത്തി.







എസ്.എം.സി വൈസ് ചെയര്‍മാന്‍ ത്രിവിക്രമന്‍,സിഡി എസ് ചെയര്‍പേഴ്സണ്‍ ലിസി വര്‍ക്കി,എം. പിടി.എ പ്രസിഡന്റ് പുഷ്പ, മോഹനന്‍ മാസ്റ്റര്‍തുടങ്ങിയവര്‍  സംസാരിച്ചു.
സ്വാഗതസംഘം
ചെയര്‍മാന്‍ - ലക്ഷമണന്‍    ( പ്രസി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത്)
വൈസ് ചെയര്‍മാന്‍മാര്‍ - ബാബു കോഹിന്നൂര്‍( പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍)
                              - ബിധുബാല (പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍)
                              - എം. പി പ്രസന്നകുമാര്‍( എസ്.എം.സി ചെയര്‍പേഴ്സണ്‍)
വര്‍ക്കിംഗ് ചെയര്മാന്‍ - മനോജ് തോമസ് ( പഞ്ചായത്ത് മെമ്പര്‍)
കണ്‍വീനര്‍ - കെ.എം. ഉസൈമുത്ത്  ( ഹെഡ്മിസട്രസ് )
ജോ. കണ്‍വീനര്‍ - എം. പി മോഹനന്‍(എസ്.ആര്‍ ജി കണ്‍വീനര്‍ )
സബ്ബ് കമ്മറ്റി ഭാരവാഹികള്‍
കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍, രാജന്‍, ത്രിവിക്രമന്‍, ദിനേശന്‍ സി., സൂധീരന്‍ ടി, രതീഷ് പി. തുടങ്ങിയവര്‍.

No comments:

Post a Comment